1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Solar Case Alappuzha News

സോളര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Solar Case
സോളര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടത്. ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഹരികൃഷ്ണന്‍ അടുത്തിടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
 
സോളര്‍ കേസില്‍ സരിതയെ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സരിതയുടെ അറസ്റ്റിനെ തുടര്‍ന്നു വിവാദത്തിലകപ്പെട്ട ഹരികൃഷ്ണനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനു വിജിലന്‍സ് കേസെടുത്തിരുന്നു.
അടുത്ത ലേഖനം
Thrissur Pooram 2023: തൃശൂര്‍ പൂരം കാണാന്‍ കുട്ടികളെയും കൊണ്ടുപോകുന്നവര്‍ ഇങ്ങനെ ചെയ്യുക, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട !