തിരുവനന്തപുരം|
Last Modified ബുധന്‍, 24 ജൂണ്‍ 2015 (11:39 IST)
പാമ്പുകടിയേറ്റെങ്കിലും പാമ്പു പിടുത്തും
ഉപേക്ഷിക്കില്ലെന്ന് വാവ സുരേഷ്. പാമ്പ് പിടുത്തം നിര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വാവ.
അത്യാപത്തില്‍ നിന്ന് ഒരിക്കല്‍ക്കൂടി രക്ഷപ്പെട്ട വാവ സുരേഷ് ബുധനാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടേക്കും.കടിയേറ്റ ഇടത് കൈത്തണ്ടയില്‍ നീര് കുറഞ്ഞു. തല പെരുപ്പും
കുറഞ്ഞിട്ടുണ്ട്. വിശ്രമിക്കാന്‍ ഉപദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട്
നാലുമണിയോടെ പാമ്പിനെ പിടിക്കുന്നതിനിടയില്‍ പൂജപ്പുര ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ്
മൂര്‍ഖന്റെ കടിയേറ്റത്.