വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്തുന്നു !

തിരുവനന്തപുരം:| Last Updated: വെള്ളി, 20 മാര്‍ച്ച് 2015 (17:14 IST)
വാവ സുരേഷ്‌ പാമ്പു പിടുത്തം നിര്‍ത്തുന്നുവെന്നു. തനിക്കെതിരെ
വ്യാജ വാര്‍ത്തക പ്രചരിച്ചതില്‍ പ്രതിഷേധിച്ചാണ് വാവ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം ഇങ്ങനെ.ഹര്‍ത്താല്‍
ദിനത്തില്‍ ബാലരാമപുരം ഹൗസിങ്‌ കോളനിയുടെ ഭാഗത്ത്‌ മൂര്‍ഖന്‍ പാമ്പിനെ കണ്ടുവെന്ന വിവരം അറിഞ്ഞ്‌ എത്തിയ വാവ സുരേഷ്‌ പാമ്പിനെ പിടികൂടി. ഇതിനിടയില്‍ ഒരു രാജവെമ്പാലയെ പിടികൂടണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കുളത്തൂപ്പുഴ ഫോറസ്‌റ്റ് ഓഫീസില്‍ നിന്നും വാവ സുരേഷിനെ വിളിച്ചു.

അതിനാല്‍ അവിടെ എത്തി പാമ്പിനെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മാധ്യമങ്ങളുടെ ലേഖകന്മാര്‍ക്കായി പിടികൂടിയ മൂര്‍ഖനെ കാണിക്കാന്‍ സാധിച്ചില്ല . തുടര്‍ന്ന്‌ കുളത്തൂപ്പുഴയിലെത്തിയ വാവ സുരേഷ് രാജവെമ്പാലയെ പിടികൂടുകയും അതിനെ നാട്ടുകാര്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു.

പിറ്റേദിവസം ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനില്‍ വാവ സുരേഷ്‌ പാമ്പിനെ പ്രദര്‍ശിപ്പിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും പാമ്പിന്‍ വിഷം എടുക്കാനാണ്‌ ഇതെന്നുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നാണ് വാവ സുരേഷ് പറയുന്നത്. ഇത് തന്നെ മാനസീകമായി തളര്‍ത്തിയെന്നും അതിനാല്‍ പാമ്പുപിടുത്തത്തില്‍ നിന്നും പിന്മാറുകയാണെന്നുമാണ് വാവ സുരേഷ്‌ പറഞ്ഞിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :