സ്‌കൂള്‍ ബാഗിനുള്ളില്‍ മലമ്പാമ്പ്; പുസ്തകമെടുക്കുന്നതിനിടെ വിദ്യാര്‍ഥിനിയുടെ കൈയില്‍ തടഞ്ഞു !

വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നിന്നാകാം പാമ്പ് കയറിക്കൂടിയതെന്നും മഴക്കാലമായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജ്യോതി മരിയ പറഞ്ഞു

പ്രതീകാത്മക ചിത്രം
രേണുക വേണു| Last Modified വ്യാഴം, 11 ജൂലൈ 2024 (09:59 IST)

തൃശൂര്‍ ചേലക്കരയില്‍ സ്‌കൂള്‍ ബാഗിനുള്ളില്‍ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി. ചേലക്കര ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്. സ്‌കൂളിലെത്തി ആദ്യ പീരിയഡില്‍ ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ വിദ്യാര്‍ഥിനിയുടെ കൈയില്‍ തട്ടുകയായിരുന്നു.

പുസ്തകമെടുക്കാന്‍ തുടങ്ങുന്നതിനിടെ കൈയില്‍ എന്തോ തടഞ്ഞതിനെ തുടര്‍ന്ന് കൈവലിച്ച് നോക്കിയപ്പോഴാണ് ഉള്ളില്‍ പാമ്പിനെ കണ്ടത്. അടുത്തിരുന്ന സഹപാഠി ഉടന്‍ ബാഗിന്റെ സിബടച്ചു. സ്‌കൂളിന് സമീപത്ത് ജോലി ചെയ്തിരുന്നവര്‍ ഓടിയെത്തി ബാഗ് പുറത്തെത്തിച്ച് പാമ്പിനെ പുറത്താക്കി.

വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നിന്നാകാം പാമ്പ് കയറിക്കൂടിയതെന്നും മഴക്കാലമായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജ്യോതി മരിയ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :