ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനു അവധി; പൊലീസിന്റെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നടപടി

വിവാഹ വാര്‍ഷികം, ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്കെല്ലാം അവധി അനുവദിക്കും

Kerala Police
രേണുക വേണു| Last Modified വ്യാഴം, 11 ജൂലൈ 2024 (09:38 IST)
Kerala Police

ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുള്ള നടപടികളുമായി കൊച്ചി സിറ്റി പൊലീസ്. പിറന്നാളിനും വിവാഹ വാര്‍ഷികത്തിനും ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കാനാണ് തീരുമാനം. അമിത ജോലിഭാരം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം പൊലീസുകാര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി.

വിവാഹ വാര്‍ഷികം, ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ജന്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്കെല്ലാം അവധി അനുവദിക്കും. കുടുംബവുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളില്‍ അവധി നിര്‍ബന്ധമായും അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.ശ്യാംസുന്ദര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് സേനയ്ക്കു മുഴുവന്‍ മാതൃകയാകുന്ന നിലപാടാണ് കൊച്ചി സിറ്റി പൊലീസിന്റേത്.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 88 പൊലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് കണക്ക്. ജോലിഭാരവും കടുത്ത മാനസിക സമ്മര്‍ദ്ദവും മൂലം ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :