ഐ.എസ്.ആർ. ഒ ചാരക്കേസ്: ലൈംഗിക താത്പര്യത്തിനു വഴങ്ങാതിരുന്നതാണ് ചാരക്കേസിൻ്റെ തുടക്കമെന്ന് സി.ബി.ഐ കുറ്റപത്രം

എ കെ ജെ അയ്യർ| Last Modified ബുധന്‍, 10 ജൂലൈ 2024 (21:41 IST)
തിരുവനന്തപുരം : ഐ.എസ്.ആർ. ഒ ചാരക്കേസുമായി ബസപ്പെട്ട കുറ്റപത്രത്തിൽ എസ്.വി ജയൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ
ലൈംഗിക താത്പര്യത്തിനു മറിയം റഷീദ എന്ന മാലദ്വീപ് സ്വദേശിനി വഴണ്ടാതിരുന്നതാണ് ചാരക്കേസിൻ്റെ തുടക്കം എന്നാണ് സി.ബി.ഐ പറയുന്നത്. ഇവരെ അനധികൃതമായാണ് അറസ്റ്റ് ചെയ്തതെന്നും പിന്നീടത് മറയ്ക്കാനായി കൂടുതൽ തെറ്റായ കാര്യങ്ങൾ ചെയ്യേണ്ടി വന്നെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

എസ്. വിജയൻ, സിബി മാത്യൂസ്, കെ.കെ. ജോഷ്വാ, ആർ.ബി.ശ്രീകുമാർ, പി.എസ്. ജയപ്രകാശ് എന്നിവർ ചേർന്ന് ഗൂഡാലോചന നടത്തി വ്യാജരേഖ തയ്യാറാക്കി അനധികൃത അറസ്റ്റ് നടത്തുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്തു എന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

ഇതിനൊപ്പം മറിയം റഷീദയെ എസ്.വിജയൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതികളെ ഐ.പി.സി 120 ബി, 167, 193, 323, 330, 342, 354 വകുപ്പുകൾ പ്രകാരം പോസിക്യൂട്ട് ചെയ്യണമെന്നും കുറ്റപത്രത്തിൽ സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :