സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തത് സീസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും കാട്ടി

ശ്രീനു എസ്| Last Updated: ബുധന്‍, 15 ജൂലൈ 2020 (08:49 IST)
സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തത് ഒന്‍പത് മണിക്കൂര്‍. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. സ്വര്‍ണക്കടത്ത് കേസിലെ മറ്റുമൂന്നുപ്രതികളുമായുള്ള ബന്ധത്തെ കുറിച്ചാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ കൂടി കാട്ടിയാണ് ചോദ്യം ചെയ്യല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരുമുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഇത്രയധികം സമയം ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ കൊച്ചിയില്‍ നിന്ന് കസ്റ്റംസ് കമ്മീഷണര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.നേരത്തേ കേസിലെ പ്രതികളുമായുള്ള ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു. സരിത്ത് ശിവശങ്കറെ ഒന്‍പതു തവണവിളിച്ചതായും ശിവശങ്കര്‍ അഞ്ചുതവണ തിരികെ വിളിച്ചതായുമാണ് ഫോണ്‍ രേഖകള്‍ കാണിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :