അനുബന്ധ വാര്‍ത്തകള്‍
- സ്വപ്ന സുരേഷ് എന്നെയും, ഞാൻ തിരിച്ചും പല തവണ വിളിച്ചിട്ടുണ്ട്: മറുപടിയുമായി കെടി ജലീൽ
- ശിവശങ്കറിനെ ചോദ്യം ചെയ്തത് ഒൻപത് മണിക്കൂർ, പൂർത്തിയായത് പുലർച്ചെ 2.15ന്
- ഓട്ടോ ഡ്രൈവര്‍ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിഴിഞ്ഞം ഹാര്‍ബര്‍ മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും
- സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് കൊവിഡ്
- തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍ ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ എട്ടു തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കരിവെള്ളൂര്‍ പെരളം- 4, അഞ്ചരക്കണ്ടി- 1, കോട്ടയം മലബാര്‍- 8, വേങ്ങാട്- 1, കണ്ണപുരം- 8, തലശ്ശേരി- 1 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായത്.
ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്മെന്റ് സോണുകളാക്കുക. ഇതിനു പുറമെ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കൂത്തുപറമ്പ- 13, തലശ്ശേരി- 23 വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.