പൊതു ചടങ്ങില്‍ പ്രാര്‍ത്ഥന ഒഴിവാക്കണം: പി.വി.അന്‍വര്‍

രേണുക വേണു| Last Modified ശനി, 6 മെയ് 2023 (10:48 IST)

പൊതുചടങ്ങുകളില്‍ ഈശ്വരപ്രാര്‍ത്ഥന ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്നും പി.വി.അന്‍വര്‍ എംഎല്‍എ. മഞ്ചേരിയില്‍ പട്ടയ മേളയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ കെ.രാജന്‍, വി.അബ്ദുറഹിമാന്‍ എന്നിവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.

ദൈവവിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. ഈശ്വരവിശ്വാസികളും അല്ലാത്തവരും ഈ ചടങ്ങിലുണ്ട്. പ്രാര്‍ത്ഥനാ സമയത്ത് കാലിനു സുഖമില്ലാത്ത ഒരാള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മറ്റൊരാളെ പിടിച്ചാണ് നിന്നത്. പ്രാര്‍ത്ഥന പോലുള്ള അനാവശ്യ ചടങ്ങുകള്‍ ഒഴിവാക്കിക്കൂടേയെന്നും എംഎല്‍എ ചോദിച്ചു. നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :