എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 5 മെയ് 2023 (20:25 IST)
മലപ്പുറം: വർക്ക് ഷോപ്പ് പെർമിറ്റിനു കൈക്കൂലി വാങ്ങിയ കുറ്റത്തിന് എഞ്ചിനീയറെ വിജിലൻസ് ഉദോഗസ്ഥർ കൈയോടെ പിടികൂടി.
നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ എഞ്ചിനീയർ സി.അഫ്‌സലാണ് 5000 രൂപ കൈക്കൂലി വാങ്ങിയതും പിടിയിലായതും.
വർക്ക് ഷോപ്പ് പെർമിറ്റിനായി അപേക്ഷ നൽകിയപ്പോൾ അതിനു പതിനായിരം രൂപയായിരുന്നു ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വിജിലൻസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരുടെ നിർദ്ദേശ പ്രകാരം പണം നൽകുകയും കൈയോടെ അഫ്സലിനെ വിജിലൻസ് പിടികൂടുകയും ചെയ്തു.