അനുബന്ധ വാര്‍ത്തകള്‍
- പെർമിറ്റിന് കൈക്കൂലി: എഞ്ചിനീയർ വിജിലൻസ് പിടിയിൽ
- Kerala Weather: നാളെ ചക്രവാതചുഴി രൂപപ്പെട്ടും, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചുഴലിക്കാറ്റ്
- കേരള ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയെന്ന് ധനമന്ത്രി
- വൈറല്‍ ന്യൂമോണിയ; ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍
- കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാളെ തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത
Kerala Weather: ചക്രവാതചുഴി ന്യൂനമര്‍ദമാകും, തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ്; കേരളത്തില്‍ ജാഗ്രത
Kerala Weather: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനു ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും കൈവന്നിട്ടില്ല.
ന്യൂനമര്‍ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനത്താല്‍ കേരളത്തില്‍ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. ഞായറാഴ്ച വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.