കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് മാനന്തവാടി രൂപത

Sumeesh| Last Modified ഞായര്‍, 23 സെപ്‌റ്റംബര്‍ 2018 (09:56 IST)
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് മാനന്തവാടി രൂപത. കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതും. മധ്യമങ്ങളിലൂടെ സഭയെ വിമർശിച്ചതുമാണ് സഭയെ ചൊടിപ്പിച്ചത്.

വേദപാഠം പഠിപ്പിക്കുന്നതിൽ നിന്നും വിശുദ്ധ കുർബാന നൽകുനതിൽ നിന്നും ഇടവകപ്രവർത്തനങ്ങളിൽ നിന്നുമാണ് സഭ സിസ്റ്റർ ലൂസിയെ വിലക്കിയിരിക്കുന്നത്. നിലവിൽ സിസറ്റർ ലൂസിക്ക് കുർബാനകളിൽ പങ്കെടുക്കാൻ മാത്രമാണ് കഴിയുക. തന്നെ സഭാ പ്രവർത്തനങ്ങളിൽനിന്നും വിലക്കിയതായി സിസ്റ്റർ ലൂസിതന്നെയാണ് മാധ്യമ പ്രവർത്തകരെ അറിയിച്ചത്.

അതേസമയം കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മൂളക്കലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ശേഷി പരിശോധിച്ചിരുന്നു, ശനിയാഴ്ച വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് അശുപത്രിയിലെത്തിച്ചാണ് ലൈംഗിക ശേഷി പരിശോധിച്ഛത്.
ഞായറാഴ്ച ഫ്രാങ്കോ മുളക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :