Sumeesh|
Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (20:48 IST)
സാംസങ് ഗ്യാലക്‌സി വാച്ചുകളെ സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപിച്ചു.
46mm, 42mm എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഉള്ള സ്മാർട്ട് വാച്ചുകളെയാണ് സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
29,990 രൂപയാണ് 46mm വേരിയന്റിന് ഇന്ത്യൻ വിപണിയിൽ നൽകേണ്ട വില. 42mm ന് 24,990 രൂപയാണ് വില നൽകിയിരിക്കുന്നത്. സില്‍വര്‍, ബ്ലാക്ക്, റോസ് ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളിലാണ് സാംസങ് ഗ്യാലക്സി വാച്ചുകൾ ലഭ്യമാവുക.
1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് 46mm വാച്ചിന് നൽകിയിരിക്കുന്നത്. 42mm വാച്ചിന് 1.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്അത്യാധുനില സജ്ജീകരണങ്ങൾ ഉള്ള വാച്ചുകളാണ് ഇവ. ഏതു സാഹചര്യത്തിലും കാലാവസ്ഥയിലും ഉപയോഗിക്കത്തക്ക വിധത്തിൽ ഡിഎക്‌സ് ഗ്ലാസ് പ്രൊട്ടക്ഷനും വാട്ടര്‍ റെസിസ്റ്റന്റ് സൌകര്യവും വാച്ചുകൾക്ക് നൽകിയിട്ടുണ്ട്.