സ്കൂൾ ബസ്സിൽ മൂന്നുവയസുകാരി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയായി

Sumeesh| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (19:58 IST)
നൈനിറ്റാള്‍: മൂന്ന് വയസുകരി സ്കൂൾ ബസിൽ‌വച്ച് ദിവസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയായി ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സ്കൂൾ ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററുമാണ് ദിവസങ്ങളോളം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്.

സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതിനായി കുട്ടി പറഞ്ഞതിനെ തുടർന്ന് സെപ്തംബർ 17ന് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ ചികിത്സ കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ ചികിത്സിച്ച ഡോക്ടർ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തി. ഡോക്ടറിൽ നിന്നും സംഭവം അറിഞ്ഞ അനിൽ ഗുപ്ത എന്ന സാമൂഹിക പ്രവർത്തകനാണ് പൊലിസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്ലാണ് സ്കൂൾ വസ്സിലെ ഡ്രൈവറും കണ്ടക്ടരും ദിവസങ്ങാളോളമായി പെൺകുട്ടിയെ ലൈംഗില പീഡനത്തിനിരയാക്കി വരികയായിരുന്നു എന്ന് കണ്ടെത്തിയത്. സംഭവത്തിൽ രതന്‍ സിംഗ്, പ്രദീപ് ജോഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പ് ഉൾപ്പടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :