ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ശേഷി പരിശോധിച്ചു; ഞായറാഴ്ച കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും

Sumeesh| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (19:34 IST)
കോട്ടയം: കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ കേസിൽ ബിഷപ്പ് ഫ്രാങ്കോ മൂളക്കലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ ഫ്രങ്കോ മുളക്കലിന്റെ ലൈംഗിക ശേഷി പരിശോധിച്ചു, ശനിയാഴ്ച വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജ് അശുപത്രിയിലെത്തിച്ചാണ് ലൈംഗിക ശേഷി പരിശോധിച്ഛത്.

നിലവിൽ കോട്ടയം പൊലീസ് ക്ലബ്ബിൽ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്തു വരികയാണ്. ബിഷപ്പ് അന്വേഷണ സംഘത്തോട് സഹകരിഒക്കുന്നില്ല എന്നാണ് റിപ്പോർട്ട്. നേരത്തെ
കോടതിയിൽ ഹാജരാക്കുന്നതിനു മുൻപ് ഭക്ഷണം നൽകിയിട്ടും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല.

ഞായറാഴ്ച ഫ്രാങ്കോ മുളക്കലിനെ കോട്ടയം കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനയി കന്യാസ്ത്രീകളോട് മഠത്തിൽ നിന്നും മാ‍റി താമസിക്കാൻ പൊലീസ് നിർദേശം നൽകി കഴിഞ്ഞു. രണ്ട് ദിവസത്തേക്ക് മാത്രമാണ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

ചുരുങ്ങിയ സമയംകൊണ്ട് പലയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുക എന്നത് പൊലീസിന് ശ്രമകരമാണ്. ഇതിനിടെ ബിഷപ്പിന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടാൽ തെളിവെടുപ്പിനുള്ള സമയം നഷ്ടമാവും. തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ. കസ്റ്റഡിയി കാലാവധി നീട്ടാൻ പൊലീസ് ആവശ്യപ്പെട്ടേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :