പത്തനംതിട്ടയില്‍ എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് നിഗമനം

ഇദ്ദേഹം കുടുംബത്തോടൊപ്പം ക്യാമ്പ് കോര്‍ട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്.

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ഓഗസ്റ്റ് 2025 (12:31 IST)
പത്തനംതിട്ടയില്‍ എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം. 51 കാരനായ കുഞ്ഞുമോന്‍ ആണ് മരിച്ചത്. ഇദ്ദേഹം കുടുംബത്തോടൊപ്പം ക്യാമ്പ് കോര്‍ട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്. ക്യാമ്പിലെ പരിശീലനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു കുഞ്ഞുമോന്‍.

അതേസമയം സമീപത്തുനിന്ന് ആത്മഹത്യ കുറുപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :