ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

ഓണാവധിയില്‍ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

Education Minister V Sivankutty, Sivankutty, Summer Holidays, School Leave,വിദ്യഭ്യാസ മന്ത്രി, വി ശിവൻകുട്ടി, വേനലവധി, സ്കൂൾ ലീവ്
Kerala Vacation
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 29 ഓഗസ്റ്റ് 2025 (17:27 IST)
നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അക്കാദമിക് കലണ്ടര്‍ പ്രകാരം ഓണാവധിയില്‍ യാതൊരു മാറ്റവുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷം ആഗസ്റ്റ് 27 മുതല്‍ ഓണാവധി ആരംഭിക്കുകയാണ്. അവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ എട്ടാം തിയതി സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടില്ല. ഓണാവധിയുടെ കാര്യത്തില്‍ നിലവിലെ സര്‍ക്കാര്‍ നയത്തില്‍ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :