എ കെ ജെ അയ്യർ|
Last Modified ഞായര്‍, 2 ജൂണ്‍ 2024 (12:51 IST)
ആലപ്പുഴ :
ആയുധങ്ങളുമായി ബൈക്കിലെത്തി കടയിലേക്ക് ഇടച്ചു കയറ്റുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ചങ്ങനാശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സി.പി.ഒ വാടയ്ക്കല്‍ ദൈവമാതാ പള്ളിക്കടുത്ത കക്കിരിയില്‍ വീട്ടില്‍ കെ.എസ്. ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ വലിയ ചുടുകാട് മുസ്ലീം പള്ളിക്ക് എതിര്‍വശത്തുള്ള അഹ്ലന്‍ കുഴിമന്തി എന്ന സ്ഥാപനത്തിലാണ് സംഭവം. ആലുവാ സ്വദേശികളായ അഞ്ചു പേര്‍ ചേര്‍ന്നു നടത്തുന്ന ഈ സ്ഥാപനത്തില്‍ നിന്നു
ഭക്ഷണം കഴിച്ചപ്പോള്‍ തന്റെ മകനു ഭക്ഷ്യവിഷ ബാധ ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ജോസഫിന്റ ആക്രമണം
ഇയാള്‍ക്കെതിരെ വധശ്രമം, ആയുധവുമായി അതിക്രമിച്ചു കയറല്‍, മര്‍ദ്ദനം എന്നിവയ്ക്ക് വിവിധ വകുപ്പുകള്‍ പ്രകാരമാണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തോട് അനുബന്ധിച്ചു ജോസഫിനെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് സസ്‌പെന്‍ഡു ചെയ്തു. അറസ്റ്റിലായ ജോസഫിനെ ആലപ്പുഴ അഡീഷണല്‍ മജ്‌സ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇയാള്‍. ഡി.വൈ. എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് ഇയാളെ പിടികൂടിയത്. ഇയാളുടെത്തക്രമണത്തില്‍ ആറുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കട ഉടമ പറഞ്ഞു.
അതേ സമയം പോലില്‍ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച തന്റ 12 വയസുള്ള മകന്‍ ഭക്ഷ്യ വിഷബാധ ഉണ്ടായതായും ജോസിഫിന്റെ ഭാര്യ ആരോപിച്ചു. ഭക്ഷ്യ വിഷബാധ ഏറ്റ മകനെ ആദ്യം പുന്നപ്ര സഹകരണ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ നേടിയതായും അവര്‍ പറഞ്ഞു.