1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pet cat gone missing grandson beated grandfather

വീട്ടിലെ പൂച്ചയെ കാണാതായതിന് ചെറുമകൻ അപ്പൂപ്പനെ വെട്ടി പരിക്കേൽപ്പിച്ചു

Attack
തൃശൂർ : വീട്ടിലെ അന്ദമയായ തൻ്റെ പൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ചെറുമകൻ അപ്പൂപ്പനെ വെട്ടിപ്പരിക്കേൽപിച്ച.  ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് ചെറുമകനായ ശ്രീകുമാർ എന്ന യുവാവ് വെട്ടി പരിക്കേൽപിച്ചത്.
 
 കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തലയ്ക്കും കൈക്കും കാലിലും ഗുരതരമായി പരിക്കേറ്റ കേശവനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി.ചെറുമകൻ ശ്രീകുമാർ തന്നെയാണ് പരിക്കേറ്റ അപ്പൂപ്പനെ ആശുപത്രിയിൽ എത്തിച്ചത്. 
 
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വച്ചു കാട്ടൂർ പോലീസിന് കൈമാറ? വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ശ്രീകുമാർ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് വിവരം നൽകിയത്.
 
അടുത്ത ലേഖനം
പോക്സോ : മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിന തടവ്