എം.ശിവശങ്കര്‍ ഇന്ന് വിരമിക്കും

രേണുക വേണു| Last Modified ചൊവ്വ, 31 ജനുവരി 2023 (08:26 IST)

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ ഐ.എ.എസ്. ഇന്ന് വിരമിക്കും. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ലളിതമായ യാത്രയയപ്പ് ചടങ്ങോടെയാകും വിരമിക്കല്‍. 27 വര്‍ഷത്തെ സിവില്‍ സര്‍വീസ് ജീവിതത്തിനു ശേഷമാണ് ശിവശങ്കര്‍ വിരമിക്കുന്നത്. ഡെപ്യൂട്ടി കളക്ടറായി സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കര്‍ 1995 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായി 98 ദിവസം ശിവശങ്കര്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :