റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ജനുവരി 2023 (18:54 IST)
റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ കൊച്ചിയില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്. 43വയസായിരുന്നു. രാവിലെ ഒന്‍പതരയോടെ എറണാകുളം ലിസി ജംങ്ഷനിലാണ് അപകടം.

റോഡ് മുറിച്ചു കടന്ന് വന്ന ലക്ഷ്മി നിര്‍ത്തിയിട്ടിരുന്ന ബസിനോട് ചേര്‍ന്ന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഈ സമയം ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. ബസിന്റെ അടിയിലേക്ക് വീണ ലക്ഷ്മി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :