മൂവാറ്റുപുഴ|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (20:11 IST)
വൃദ്ധ ദമ്പതികളെ ഷോക്കേറ്റു മരിച്ച നിലയിലെ കണ്ടെത്തി. കാരിമറ്റം ആക്കിത്തടത്തില്‍ യോഹന്നാന്‍ (62), ഭാര്യ (60) എന്നിവരുടെ മൃതദേഹങ്ങളാണു ചൊവ്വാഴ്ച രാവിലെ ഒമ്പതര മണിയോടെ വീട്ടിനു മുന്നിലെ കോഴി ഫാമിനു മുന്നില്‍ നിന്നു കണ്ടെത്തിയത്.
നേരം ഏറെയായിട്ടും വീട്ടുകാരെ ആരെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് സമീപത്തെ പറമ്പില്‍ ജോലി ചെയ്തിരുന്നവര്‍ ചെന്നു നോക്കുമ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. കോഴി ഫാമിനു ചുറ്റും നായ, പൂച്ച എന്നിവയുടെ ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച ഇലക്‍ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റു മരിച്ചതാവാനാണു സാദ്ധ്യത എന്നാണു കരുതുന്നത്.
തിങ്കളാഴ്ച രാത്രി തന്നെ കോഴിക്കു തീറ്റകൊടുക്കാന്‍ ഇവര്‍ എത്തിയപ്പോള്‍ ഷോക്കേറ്റു മരിച്ചതാവാം എന്നാണു നിഗമനം. രണ്ടാഴ്ച മുമ്പാണ് ഇലക്‍ട്രിക് കമ്പി കോഴിഫാമിനു ചുറ്റും സ്ഥാപിച്ചത്.