കൊല്ലം|
Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (19:50 IST)
യുവതിയായ മാതാവും കുഞ്ഞും ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. അയത്തില്‍ വാളത്തുംഗല്‍ തുണ്ടില്‍ തെക്കതില്‍ അന്സാരിയുടെ ഭാര്യ ഷൈമ എന്ന 25 കാരിയും മകന്‍ അല്‍ അമീന്‍ എന്ന 5 വയസുകാരനുമാണു മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കൂട്ടിക്കടയിലായിരുന്നു സംഭവം. സ്കൂളില്‍ നിന്ന് കുട്ടിയെ വിളിച്ചു വീട്ടില്‍ വന്നശേഷമായിരുന്നു ഇരുവരും ട്രെയിനിനു മുന്നില്‍ ചാടിയത്.
കൊച്ചുവേളിയില്‍ നിന്ന് ബിക്കാനീറിലേക്ക് പോയ എക്സ്പ്രസ് ട്രെയിനിനു മുന്നിലാണ് ഇവര്‍ ചാടിയത്. ഇരവിപുരം പൊലീസ് കേസെടുത്തു.