ചൈനയില്‍ വീണ്ടും കഠാര ആക്രമണം; അഞ്ചു പൊലീസുകാര്‍ മരിച്ചു

ചൈനയില്‍ വീണ്ടും കഠാര ആക്രമണം , കഠാര ആക്രമണം , പൊലീസ് , മരണം
ബീജിംഗ്| jibin| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (10:44 IST)
ഒരു ഇടവേളയ്‌ക്ക് ശേഷം ചൈനയില്‍ വീണ്ടും കഠാര ആക്രമണം. വിഘടനവാദികള്‍ ചൈനയിലെ ഷിന്‍ചിയാംഗ് പ്രവശ്യയില്‍ നടത്തിയ കഠാര ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ മരിച്ചു. 12ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യക്തമായ ആസൂത്രണത്തോടെയാണ് വിഘടനവാദികള്‍ ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ വിഘടനവാദികള്‍
നഗരത്തിലെ പൊലീസുകാര്‍ക്ക് നേരെ കഠാര ആക്രമണം നടത്തുകയായിരുന്നു. വിഘടനവാദികള്‍ പോലീസുകാരെയും കല്‍ക്കരി ഖനി ഉടമകളെയും ആക്രമിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അക്രമികളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :