അനുബന്ധ വാര്‍ത്തകള്‍
- കെഎം മാണിയുടെ ആത്മാവ് പൊറുക്കില്ല, കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല
- അത്യാധുനിക സംവിധാനങ്ങൾ, രാജ്യത്തെ ആദ്യ ഓട്ടോണോമസ് പ്രീമിയം എസ്യുവി ഗ്ലോസ്റ്റർ വിപണിയൊലെത്തിച്ച് എംജി
- പത്രസമ്മേളനം നടത്തി നുണബോംബുകള്‍ പൊട്ടിക്കുകയാണ് പിണറായി: ചെന്നിത്തല
- ഐഫോണുകൾ ആർക്കൊക്കെ നൽകി എന്ന് നേരിട്ട് അറിയില്ല; നിലപാട് മാറ്റി സന്തോഷ് ഈപ്പൻ
- പരസ്യമായി മാപ്പ് പറയണം അല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരുകോടിരൂപ നൽകണം: സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടിസ്
ബാർകോഴ കേസ്: മാണിയ്ക്കെതിരെ ഗൂഢാലോചന നടത്തിയത് ചെന്നിത്തല, നീക്കം ഉമ്മൻ ചാണ്ടിയ്ക്കും അറിയാമായിരുന്നു എന്ന് റിപ്പോർട്ട്
ബാർ കോഴ കേസിൽ മുൻ ധനമന്ത്രി കെ എം മാണിയ്ക്കെതിരെ ഗൂഢാലോചന നടത്തിയത് കോൺഗ്രസ് ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയുമെന്ന് അന്വേഷണ റിപ്പോർട്ട്, കേരള കോൺഗ്രസിനുവേണ്ടി എറണകുളം കേന്ദ്രീകരിച്ച് പ്രതിവർത്തിയ്ക്കുന്ന സ്വകാര്യ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് എന്ന പേരിലാണ് റിപ്പോർട്ട് പുറത്തുവന്നിരിയ്ക്കുന്നു. ഐ ഗ്രൂപ്പിന്റെ നീക്കം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയ്ക്കും അറിയാമായിരുന്നു എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പിസി ജോർജും, അടൂർ പ്രകാശും, ജോസഫ് വഴയ്ക്കനും ഗൂഢാലോചനയിൽ പങ്കെടുത്തു. എറണാകുളത്തെ ഒരു അഭിഭാഷകന്റെ സാനിധ്യത്തിലും മുണ്ടക്കയത്തെ സർക്കാർ ഗസ്റ്റ് ഹൗസിലും വച്ചാണ് ഗൂഡാലോചന നടന്നത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ശമേശ് ചെന്നിത്തയ്ക്ക് പിന്തുണ നൽകാതിരുന്നതാണ് ബാർ കോഴ കേസിന് കാരണമായത് എന്ന് റിപ്പോർട്ടിൽ പറയുന്നു. കേരള കോൺഗ്രസിന്റെ ഇടത് പ്രവേശനത്തിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നിരിയ്ക്കുന്നത്.