1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Shimjita Mustafa has reportedly left the state

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന; മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചു

Kozhikode Man Suicide Moral Policing, Deepak Suicide, Justice For Deepak, ദീപക്, ആത്മഹത്യ, കോഴിക്കോട് കേസ്, വീഡിയോ ദീപക്, ജസ്റ്റിസ് ഫോര്‍ ദീപക്
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവര്‍ മംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് കിട്ടിയ വിവരം. ദീപക്കിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇവരുടെ മൊബൈല്‍ ഫോണും പോലീസിന് കണ്ടെത്തേണ്ടതായിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം തുടങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. ബസ്സിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചില്ലെങ്കിലും യുവതിയുടെ ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. 
 
പയ്യന്നൂര്‍-രാമന്തളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'അല്‍-അമീന്‍' ബസില്‍ നിന്നാണ് സ്ത്രീ വീഡിയോ പകര്‍ത്തിയത്. ബസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. ദീപക്കും ഷിംജിത മുസ്തഫയും ബസില്‍ കയറിയ സമയം മുതലുള്ള ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ബസ് ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ഷിംജിത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മുഴുവന്‍ ദൃശ്യങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കും. യുവതി നിലവില്‍ വിദേശത്താണെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച രണ്ട് വീഡിയോകളും എഡിറ്റ് ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. 
 
കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഷിംജിത ഒളിവില്‍ പോയി. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ പോലീസ് സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ദീപക്കിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബം മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും സ്ത്രീക്കെതിരെ പരാതി നല്‍കിയിരുന്നു. സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.