Exclusive: ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസ് കൂട്ടുകെട്ട്, മത്സരിക്കാന്‍ 'നിഷ്പക്ഷ' സ്ഥാനാര്‍ഥി; ലക്ഷ്യം യുഡിഎഫിനെ സഹായിക്കല്‍

ആര്‍എസ്എസുമായി ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്

Nilambur ByElection, Jamaat E Islami, Jamaat E Islami supports Congress in Nilambur, Congress and Jamat e Islami, UDF, ജമാഅത്തെ ഇസ്ലാമി, യുഡിഎഫ്, കോണ്‍ഗ്രസ്, നിലമ്പൂര്‍, ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനെ പിന്തുണയ്ക്കും
VD Satheesan
Kochi| രേണുക വേണു| Last Modified ബുധന്‍, 21 ജനുവരി 2026 (08:42 IST)

Exclusive: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജമാഅത്തെ ഇസ്ലാമി-ആര്‍എസ്എസ് നീക്കുപോക്കിനു സാധ്യത. യുഡിഎഫിനെ സഹായിക്കാനാണ് തീവ്ര വര്‍ഗീയ സംഘടനകളായ ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും ഒന്നിക്കുന്നത്. ചില സീറ്റുകളില്‍ യുഡിഎഫിനായി നീക്കുപോക്ക് നടത്തുക ഈ സംഘടനകളായിരിക്കും.

ആര്‍എസ്എസുമായി ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒന്നിലേറെ തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതായി 2023 ല്‍ ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള അമീറുമായ ടി ആരിഫ് അലി വെളിപ്പെടുത്തിയിരുന്നു.

മത ധ്രുവീകരണത്തിലൂടെ യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ഇതിനായി മുസ്ലിം ലീഗിനുള്ളില്‍ അടക്കം ജമാഅത്തെ സ്വാധീനം ചെലുത്തുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാത്തതും അതുകൊണ്ടാണ്. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ഏതെങ്കിലും മണ്ഡലത്തില്‍ നീക്കുപോക്ക് നടത്താനാണ് ആര്‍എസ്എസ് തീരുമാനം. ഇതു യുഡിഎഫിനു ഗുണം ചെയ്യും. അതിനു പകരമായി ബിജെപിക്കു സാധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണ തങ്ങള്‍ക്കു വേണമെന്നാകും ആര്‍എസ്എസ് ആവശ്യപ്പെടുക.


ജമാഅത്തെ ഇസ്ലാമിക്കു രണ്ട് സീറ്റുകളെങ്കിലും യുഡിഎഫ് നല്‍കും. നിഷ്പക്ഷ സ്ഥാനാര്‍ഥികളെയായിരിക്കും ഈ മണ്ഡലങ്ങളില്‍ യുഡിഎഫിനായി നിര്‍ത്തുക. അതിനാല്‍ ജമാഅത്തെ ഇസ്ലാമി സ്ഥാനാര്‍ഥിയാണെന്നു തോന്നുകയുമില്ല. ചിലയിടങ്ങളില്‍ ഇതിനോടകം അങ്ങനെയുള്ള നിഷ്പക്ഷ സ്ഥാനാര്‍ഥികളുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുമുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :