1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Shashi tharoor explaination for praising modi

Shashi Tharoor: മോദിയെ പ്രശംസിച്ചത് ബിജെപിയിൽ ചേരുമെന്ന സൂചനയല്ല, നിലപാട് വ്യക്തമാക്കി ശശി തരൂർ

Shashi Tharoor
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എഴുതിയത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം സര്‍വകക്ഷി സംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനവിജയത്തെ കുറിച്ച് പരമാര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയെ പറ്റിയും കാര്യപ്രാപ്തിയെ പറ്റിയും താന്‍ പറഞ്ഞതെന്നാണ് തരൂരിന്റെ വിശദീകരണം.
 
ദൗത്യത്തിന്റെ വിജയം എല്ലാ പാര്‍ട്ടികളുടെയും ഐക്യമാണ് വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളുമായുള്ള ഇടപെടലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും പ്രകടിപ്പിച്ചു. ബിജെപിയുടെ വിദേശനയമെന്നോ കോണ്‍ഗ്രസിന്റെ വിദേശനയമെന്നോ ഇല്ല. ഇന്ത്യയുടെ വിദേശനയം എന്നെയുള്ളു. 11 വര്‍ഷം മുന്‍പ് പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി ചെയര്‍മാനായിരുന്ന സമയത്ത് തന്നെ പറഞ്ഞ കാര്യമാണിത്. നരേന്ദ്രമോദിയുടെ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുന്നു എന്നതിന്റെ സൂചനയല്ല അത്. ദേശീയ ഐക്യത്തെ പറ്റിയാണ് പറഞ്ഞത്. തരൂര്‍ വ്യക്തമാക്കിയത്.
 
അടുത്ത ലേഖനം
തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!