അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് അനഘ പ്രകാശ് മരിച്ചു
- നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
- പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി
- ഞാന്‍ പഴയ എസ്എഫ്ഐക്കാരന്, കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണുമെന്ന് സുരേഷ് ഗോപി
- താലിബാനികളെ നാണിപ്പിക്കുന്ന രീതിയില്‍ എസ്എഫ്‌ഐ ക്രിമിനലുകള്‍ സിദ്ധാര്‍ത്ഥിനെ തല്ലിക്കൊല്ലുകയായിരുന്നു: കെ സുരേന്ദ്രന്
ഹാജര്‍ 10ശതമാനം, ബിരുദവും പാസായില്ല; എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോയ്ക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം
arsho
ബിരുദം പാസാകാതെ എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോയ്ക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം. എറണാകുളം മഹാരാജാസ് കോളേജിലാണ് ആര്‍ഷോ പഠിക്കുന്നത്. അഞ്ചുവര്‍ഷത്തെ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ പ്രവേശന നേടിയ ആര്‍ഷോ ആറാം സെമസ്റ്റര്‍ പാസാകാതെയാണ് ബിരുദാനന്തര ബിരുദത്തിന് തുല്യമായ ഏഴാം സെമസ്റ്ററില്‍ പ്രവേശനം നേടിയത്. അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ വേണമെന്നിരിക്കെയാണ് വെറും 10% മാത്രം ഹാജരുള്ള ആര്‍ഷോ പിജിക്ക് പ്രവേശനം നേടിയത്.
13 ശതമാനം ഹാജരുള്ള രണ്ടാം സെമസ്റ്റര്‍ പിജി വിദ്യാര്‍ത്ഥിയും കെഎസ്യു ഭാരവാഹിയുമായ അമല്‍ടോമി ഹൈക്കോടതി ഉത്തരവ് പ്രകാരം പരീക്ഷ എഴുതാന്‍ എത്തിയെങ്കിലും ഹാജരില്ലെന്ന് കാട്ടി കോളേജ് അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 10% മാത്രം ഹാജരുള്ള ആര്‍ഷോയ്ക്ക് ആറാം സെമസ്റ്റര്‍ വിജയിക്കാതെ പിജി പ്രവേശനം നല്‍കിയത്.