എ കെ ജെ അയ്യർ|
Last Modified ഞായര്‍, 3 മാര്‍ച്ച് 2024 (13:12 IST)
കൊല്ലം : പതിനാലുകാരനായ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുൻ സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കമുകുംചേരി ലക്ഷ്മി ഭവനിൽ അശോക് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വിവരം കുട്ടി കൂട്ടുകാരെ അറിയിക്കുകയും വിവരം അറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുകയുമായിരുന്നു. ഇതിനിടെ
ഇയാൾ ഒളിവിൽ പോയിരുന്നു. പ്രതി കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു. അന്വേഷണത്തിൽ തന്നെ മൂന്നു തവണ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി കുട്ടി പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പത്തനാപുരം സി.ഐ. സജിൻ, എസ്.ഐ അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.