മുകേഷിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം, പരാതികൾ പാർട്ടി സമ്മേളനത്തിൽ ചർച്ചയാകും

Mukesh
Mukesh
അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (11:29 IST)
എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന പരാതിയും ആരോപണങ്ങളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടാനിരിക്കെ മുകേഷ് എംഎല്‍എക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് അംഗങ്ങള്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലത്ത് പ്രതിപക്ഷസംഘടനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുമെന്ന അഭിപ്രായം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടായി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനം ഉചിതമായെന്ന് വിലയിരുത്തിയ സെക്രട്ടറിയേറ്റ് പരാതി അതിഗൗരവത്തോടെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം എംഎല്‍എ എന്ന നിലയില്‍ ആരോപണങ്ങള്‍ മുകേഷ് നേരിടുന്നില്ലെന്നും നിലവിലുള്ള ആരോപണങ്ങള്‍ സിനിമാതാരം എന്ന പേരിലാണെന്നുമാണ് പാര്‍ട്ടി നിലപാട്. ഇത്തരം ആരോപണങ്ങളുടെ പേരില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നും പാര്‍ട്ടി പറയുന്നു. ആരോപണങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ചാല്‍ തെറ്റുകാരല്ലെന്ന് കണ്ടാല്‍ തിരിച്ചുകൊണ്ടുവരാനാകും. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചാല്‍ ഇത് സാധിക്കില്ല. ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങും മുന്‍പേ രാജിയാവശ്യം അംഗീകരിക്കേണ്ടതില്ല. എന്നതാണ് നിലവില്‍ പാര്‍ട്ടിയുടെ നിലപാട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :