എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (20:31 IST)
കേവലം മൂന്നു മാസം മുമ്പ് സർവീസിൽ കയറിയ യുവ അദ്ധ്യാപകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേലിൽ ആണ് സംഭവം.
കൂത്തുപറമ്പ് കൈതേരി കപ്പണ വെസ്റ്റ് എൽ.പി.സ്കൂൾ അദ്ധ്യാപകൻ കുളപ്പറമ്പത്ത് ശ്രീജിത്ത് (32) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പരേതരായ കുളപ്പറമ്പത്ത് കുട്ടക്കൃഷ്ണൻ നമ്പ്യാർ - കോടിയുറ പോസ്റ്റ് ഓഫീസിൽ നിന്ന് റിട്ടയർ ചെയ്ത പോസ്റ്റ് മിസ്ട്രസ് ജാനു ദമ്പതികളുടെ മകനാണ് ശ്രീജിത്ത്. ഡിസംബറിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ മരണം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.