ബസില്‍ കയറുന്നതിനിടെ അപകടം: ആറുമാസം ഗര്‍ഭിണിയായ നേഴ്‌സ് മരിച്ചു

കണ്ണൂര്‍| ശ്രീനു എസ്| Last Updated: ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (15:03 IST)
ബസില്‍ ഓടിക്കയറുന്നതിനിടെ സാരിയില്‍ ചവിട്ടി വീണ് ഗര്‍ഭിണിയായ നേഴ്‌സ് മരിച്ചു. പെരന്തോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യ ദിവ്യ(26) ആണ് മരിച്ചത്. ഇന്ന് രാവിലെ പേരാവൂര്‍ വാരപ്പിടികയില്‍ ഏഴുമണിയോടെയായിരുന്നു സംഭവം.

ഭര്‍ത്താവിനൊപ്പം കാറില്‍ വന്ന ദിവ്യ ബസിന്റെയടുത്തേക്ക് ഓടുകയും സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. പിന്നാലെ വാഹനം ദിവ്യയുടെ ശരീരത്തിലൂടെ കയറി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :