കണ്ണൂര്‍|
എ കെ ജെ അയ്യര്‍|
Last Updated:
ശനി, 15 ഓഗസ്റ്റ് 2020 (11:24 IST)
ഫോണ്‍ നമ്പര്‍ വാങ്ങി സൗഹൃദം നടിച്ചു ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ റിക്ഷാ ഡ്രൈവറെ പോലീസ് അറസ്‌റ് ചെയ്തു. ഭര്‍തൃമതിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന്
വടകര മുട്ടുങ്ങല്‍ വെസ്റ്റ് രാമത്തു വീട്ടില്‍ ബിജിത് എന്ന മുപ്പത്തെട്ടുകാരനാണ് പിടിയിലായത്.
പയ്യോളി സി.ഐ ആസാദും പാര്‍ട്ടിയുമാണ് പ്രതിയെ അറസ്‌റ് ചെയ്തത്. യുവതിയുമായി നടത്തിയ സംഭാഷണങ്ങള്‍ ഇയാള്‍ റെക്കോഡ് ചെയ്ത ശേഷം ഇവ ഭര്‍ത്താവിന് അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് വീട്ടമ്മയെ വശത്താക്കിയത്.
മാണിയൂര്‍, മാനന്തവാടി ചുരം എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചത്.