അനാശാസ്യം: ഏഴു പേര്‍ പിടിയില്‍

ആലപ്പുഴ| Last Modified ശനി, 12 ജൂലൈ 2014 (16:03 IST)
ലോഡ്ജില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട് ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കടുത്തുള്ള ഒരു ലോഡ്ജില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ പൊലീസ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണു ആലപ്പുഴ ടൌണ്‍ സിഐ ഷാജിമോന്‍ ജോസഫിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലോഡ്ജില്‍ റെയ്ഡ് നടത്തിയത്.

പുന്നപ്ര നിവാസിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജയകുമാര്‍ (32), ചങ്ങനാശേരി സ്വദേശി ഗോപി (63), തിരുവല്ല സ്വദേശി തങ്കപ്പന്‍ (47), പത്തനംതിട്ട സ്വദേശി ജോസ് (25) എന്നിവര്‍ക്കൊപ്പം
ചങ്ങനാശേരി സ്വദേശിനി രമാദേവി എന്ന 44 കാരിയേയും കൊടുങ്ങല്ലൂര്‍ സ്വദേശിനി പ്രിയാ റോസിന്‍ എന്ന 26 കാരിയേയും കോട്ടയം കഞ്ഞിക്കുഴി സ്വദേസിനിയായ ഒരു സ്ത്രീയേയുമാണ്‌ പൊലീസ് പിടികൂടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :