അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്: 168 കുട്ടികളെ മൊചിപ്പിച്ചു!

അനാശാസ്യം,അമേരിക്ക,റെയ്ഡ്,കുട്ടികള്‍
വാഷിംഗ്ടണ്‍| VISHNU.NL| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (11:51 IST)
കുട്ടികളെ അനാശാസ്യത്തിന് ഉപയോഗിക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയേ തുടര്‍ന്ന് 168 കുട്ടികള്‍ക്ക് മോചനം. അമേരിക്കയിലാണ് സംഭവം നടന്നത്. നൂറിലേറെ നഗരങ്ങളിലാണ് ഫെഡറല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) പരിശോധന നടത്തിയത്.

ഓപറേഷന്‍ ക്രോസ് കണ്‍ട്രി എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ ഡെന്‍വറില്‍ നിന്നാണ് എറ്റവും കൂടുതല്‍ കുട്ടികളെ മോചിപ്പിച്ചത്. 18 പേര്‍. ക്ലെവ്‌ലാന്‍ഡ്, ഒഹായോ എന്നിവിടങ്ങളില്‍ നിന്ന് 16 പേരെ വീതവും ചിക്കാഗോയില്‍ നിന്ന് 13 പേരെയും അറ്റ്‌ലാന്‍ഡയില്‍ നിന്ന് 11 പേരെയും രക്ഷപ്പെടുത്തി.

281 ഇടനിലക്കാരും റെയ്ഡിനേ തുടര്‍ന്ന് അറസ്റ്റിലായി. കുട്ടികളെ ഓണ്‍ലൈന്‍ വഴിയും നേരിട്ടും ഇടപാടു നടത്തി ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു ഇടനിലക്കാര്‍. ഇത്രയധികം കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചതോടെ ഇനിയും കൂടുതല്‍ കുട്ടികള്‍ ഈ സാഹചര്യത്തില്‍ ഉണ്ടാകാമെന്ന നിഗമനത്തിലാണ് എഫ്ബിഐ.

എഫ്ബിഐയുടെ എട്ടാമത്തെ റെയ്ഡായിരുന്നു ഇത്. 2003 മുതല്‍ എഫ്ബിഐ നടത്തിയ വരുന്ന റെയ്ഡില്‍ 3600 കുട്ടികളെയാണ് മോചിപ്പിച്ചത്. 1450 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ക്ക് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അനാശ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്നും യുവാക്കളെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് എന്നും ജെയിംസ് കോമി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :