1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. September Month Bank Holidays

September Month Bank Holidays: ഈ മാസം 10 ദിവസം ബാങ്ക് അവധി; ഓണത്തിനു തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ പ്രവൃത്തിക്കില്ല

സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധിയായതിനാല്‍ അന്നും ബാങ്ക് അവധിയാണ്

September Month Bank Holidays
September Month Bank Holidays: ഈ മാസം കേരളത്തില്‍ 10 ദിവസം ബാങ്ക് അവധിയായിരിക്കും. ഓണത്തിനു തുടര്‍ച്ചയായി അഞ്ച് ദിവസവും ബാങ്ക് പ്രവൃത്തിക്കില്ല. സെപ്റ്റംബര്‍ 4, 11, 18, 25 ദിവസങ്ങള്‍ ഞായറാഴ്ചയാണ്. ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവൃത്തിക്കില്ല. സെപ്റ്റംബര്‍ 7, 8, 9, 10, 11 ദിവസങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്ക് അവധിയാണ്. സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധിയായതിനാല്‍ അന്നും ബാങ്ക് അവധിയാണ്. സെപ്റ്റംബര്‍ 24 നാലാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവൃത്തിക്കില്ല. 
 
About Writer
രേണുക വേണു