കോഴിക്കോട് അയല്‍വാസിയെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച് മുങ്ങിയ പ്രതി മരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (07:17 IST)
കോഴിക്കോട് അയല്‍വാസിയെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച് മുങ്ങിയ പ്രതി മരിച്ച നിലയില്‍. കോഴിക്കോട് വടകര സ്വദേശി സുരേഷ് ബാബുവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റ് 10നാണ് സുരേഷ് ബാബു അയല്‍വാസിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ആരോഗ്യവകുപ്പ് ജീവനക്കാരന്‍ കൂടിയാണ് സുരേഷ്.

കണ്ണൂര്‍ എടക്കാട് എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുമായി ഭൂമിയുടെ അവാര്‍ഡ് മായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നു ഇതേ തുടര്‍ന്നാണ് സുരേഷ് അയല്‍വാസി ആക്രമിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :