തിരുവനന്തപുരം|
AISWARYA|
Last Updated:
വ്യാഴം, 27 ഏപ്രില്‍ 2017 (17:27 IST)
സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചെടുക്കണം എന്ന സുപ്രീം കോടതി വിധിയില്‍ തല്‍സ്ഥാനത്ത് നിയമിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് നിയമസെക്രട്ടറിയുടെ റിപ്പോർട്ട്. സെന്‍ കുമാറിന്റെ കേസില്‍ പുനഃപരിശോധനാ ഹര്‍ജിക്ക് ഒരു സാധ്യതയുമില്ലെന്നും അതുകൊണ്ട് തന്നെ കോടതിയുടെ വിധി നടപ്പിലാക്കുന്നതാണ് ഉചിതമെന്ന് നിയമസെക്രട്ടറി പി ജി ഹരീന്ദ്രനാഥ് സർക്കാരിന് റിപ്പോർട്ട് നൽകി.
പൊലീസ് മേധാവി
സ്ഥാനത്ത് സെന്‍കുമാറിനെ തിരിച്ചെടുക്കണം എന്ന സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നിയമസെക്രട്ടറിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍
സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ, ഈ കേസില്‍
വിധി പറഞ്ഞ അതേ ബെഞ്ച് തന്നെയാണ്
ഇത് പരിഗണിക്കുക. അതുകൊണ്ടുതന്നെ വിധിയില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് തിരികെയെത്തിക്കണം എന്ന വിധി വന്നിട്ടും സര്‍ക്കാര്‍ ഇതുവരെ നിയമനം നല്‍കാത്തത് ചർച്ചയാകുന്നതിനിടെയാണ് നിയമസെക്രട്ടറിയുടെ റിപ്പോർട്ട് പുറത്ത് വന്നത്. അതേസമയം വിധിയുടെ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.