മുഖ്യമന്ത്രി പറഞ്ഞത് സത്യമാകുന്നു? യുഡിഎഫിന്റെ ലക്ഷ്യം മറനീക്കി പുറത്തേക്ക്

മൂന്നാർ സമരത്തെ ഇനി ഉമ്മൻചാണ്ടി നയിക്കും

മൂന്നാർ| aparna shaji| Last Updated: ബുധന്‍, 26 ഏപ്രില്‍ 2017 (12:58 IST)
മന്ത്രി എം എം മണി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരം യു ഡി എഫ് ഏറ്റെടുത്തതായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി വ്യക്തമാക്കി. എം എം മണിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങൾക്കും പൂർണ പിന്തുണയും നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സമര പന്തൽ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഉമ്മൻചാണ്ടി പെമ്പിളൈ ഒരുമൈ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച് സമരപന്തലിൽ എത്തുന്നതിനെ പ്രാദേശിക കോൺഗ്രസ് നേതാക്ക‌ൾ എതിർക്കുകയാണ്. പൊമ്പിളൈ ഒരുമൈ സമരം ഇപ്പോള്‍ തൊപ്പിവെച്ചവര്‍ ഏറ്റെടുത്തതായാണ് കോണ്‍ഗ്രസ് നേതാവ് എകെ മണി അഭിപ്രായപ്പെട്ടത്.

സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നിലെന്നും അവിടെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് സമരമെന്നും മുഖ്യമന്ത്രി നിയമസഭയിൽ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ സത്യമാകുന്നുവെന്ന സൂചനയാണ് ഉമ്മൻചാണ്ടിയുടെ പുതിയ തീരുമാനമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :