മദ്യനയം മൂലം അനധികൃത മദ്യത്തിന്റെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്: ടി പി രാമകൃഷ്ണന്‍

മദ്യനിരോധനം കൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ല: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം| AISWARYA| Last Modified വ്യാഴം, 27 ഏപ്രില്‍ 2017 (09:32 IST)
മദ്യനയം കൊണ്ട് വന്ന സര്‍ക്കാറിന്റെ പക്കല്‍
മദ്യ ഉപഭോഗത്തില്‍ കുറവു വന്നതിന്റെ യാതൊരു കണക്കുകളുമില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യനയം വന്നതോടെ അനധികൃത മദ്യത്തിന്റെ ഒഴുക്കും വര്‍ധിച്ചതായും അദ്ദേഹം പഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ലൈബ്രറി കൗണ്‍സിലുകള്‍ പോലെയുള്ള
ബോധവല്‍ക്കരണവും കലാ സാസ്‌കാരിക മേഖലയെ ഉപയോഗിച്ച് സാധ്യമായ എല്ലാ പ്രചാരണങ്ങളും ഇതിന് വേണ്ടി നടന്നു വരികയാണ് ഇതില്‍ എല്ലാവരുടെയും പൂര്‍ണ്ണ പിന്തുണവേണമെന്നും അദ്ദേഹം പഞ്ഞു. മദ്യ വില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമവിധേയമായിട്ടെ പ്രവര്‍ത്തിക്കൂവെന്നും മന്ത്രി പറഞ്ഞു.

കൂടാതെ സുപ്രീംകോടതി വിധിക്ക് ശേഷമുണ്ടായ വിനോദസഞ്ചാരമേഖലയ്ക്കുണ്ടായ പ്രശ്നങ്ങള്‍ പരിഗണിക്കുമെന്നും സുപ്രീംകോടതി വിധിക്കനുസിരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യകതമാക്കി.
മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :