1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir Army News

ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാലുസൈനികര്‍ക്ക് വീരമൃത്യു

Kashmir
ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ നാലുസൈനികര്‍ക്ക് വീരമൃത്യു. കശ്മീരില്‍ ഡോഡയുടെ വടക്കന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പരിശോധന നടത്തുകയായിരുന്നു. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് ഏറ്റമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ മേജര്‍ ബ്രിജേഷ് ഥാപ്പ ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. 
 
അതേസമയം ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. 
അടുത്ത ലേഖനം
അനുകുമാരി ഐഎഎസ് തിരുവനന്തപുരം കളക്ടര്‍