1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. second year student suicide due to ragging in vadakara

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംങ്ങ്: വടകരയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിംങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

vadakara
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിംങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജിലെ രണ്ടാം വര്‍ഷ മെക്രോ ബയോളജി വിദ്യാര്‍ത്ഥി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്. 
 
കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികളും ഹസ്‌നാസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഹസ്‌നാസിനെ പേര് ചോദിച്ചതിന് മാപ്പു പറയിപ്പിച്ചും മറ്റും റാഗ് ചെയ്തതിലുള്ള മനോവിഷമമാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 
 
വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നാണ് സംസ്കാരം.
About Writer
സജിത്ത്