എസ്ഡിപിഐയെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് എംവി ഗോവിന്ദന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (12:55 IST)
എസ്ഡിപിഐയെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് എംവി ഗോവിന്ദന്‍. ഇത്തരം നിലപാട് തങ്ങള്‍ക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹം വ്യക്തമാക്കി. നിരോധനം കൊണ്ട് ഒരു തീവ്രവാദി സംഘത്തിന്റെയും പ്രവര്‍ത്തനത്തെ അവസാനിപ്പിക്കാന്‍ ആവില്ല എന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയില്‍ സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ വടകരയില്‍ ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പോലീസിന്റെ പിടിയിലായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :