നേതാക്കളെ അറസ്റ്റുചെയ്തു: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (17:26 IST)
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തത് സംഭവത്തില്‍ നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ഇത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേര്‍വാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹര്‍ത്താലിനെ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നാണ് വാര്‍ത്താകുറിപ്പില്‍ ആഹ്വാനം നടത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :