ആംബുലന്‍സ് കുംഭകോണം; സച്ചിന്‍ പൈലറ്റിനും അശോക് ഗലോട്ടിനുമെതിരെ സിബഐ ക്രിമില്‍ കേസെടുത്തു

ജയ്പുര്‍| VISHNU N L| Last Modified ശനി, 29 ഓഗസ്റ്റ് 2015 (09:02 IST)
വയലാര്‍ രവിയുടെ മകുള്‍പ്പെട്ട ആംബുലന്‍സ് കുംഭകോണവുമായി ബന്ധപ്പെട്ട്
രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റിനും അശോക് ഗലോറ്റിനുമെതിരെ സിബിഐ ക്രിമിനല്‍ കേസെടുത്തു. ഉള്‍നാടന്‍ പ്രദേശത്തെ രോഗികളെ സൌജ്യമായി ആശുപത്രികളില്‍ എത്തിക്കുന്നതിനു വിഭാവനം ചെയ്ത പദ്ധതിക്ക് ആംബുലന്‍സുകള്‍ സ്വകാര്യ കമ്പിനിക്ക് അനുവദിച്ചതാണ് പുതിയ വിവാദത്തിനു കാരണമായത്.

ആംബുലന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിച്ചത് സിബിഐ ആണ്. കേസില്‍ ക്രമക്കേട് നടന്നൌ എന്ന് കണ്ടെത്റ്റിയതിനു പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുത്തത്. സംസ്ഥാന സര്‍ക്കാരും സിഗിറ്റ്സ എന്ന സ്വകാര്യ കമ്പിനിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

സിഗിറ്റ്സ എന്ന കമ്പിനി മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണയുടെ പേരിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പിനിയുടെ ഡയറക്ടര്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമാണ്. കമ്പിനിക്കുവേണ്ടി സര്‍ക്കാര്‍ വഴിവിട്ടുസഹായം ചെയ്തുവെന്നാണ് ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :