ഒന്നര വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നു; ഇന്ന് സ്‌കൂളിലെത്തുന്നത് 10ലക്ഷം കുട്ടികള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (11:04 IST)
ഒന്നര വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. ഇന്ന് സ്‌കൂളിലെത്തുന്നത് 10ലക്ഷം കുട്ടികളാണ്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് സ്‌കൂളുകള്‍ തുറന്നത്. ഒന്നാം ക്ലാസില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 27,000 കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്. ആദ്യത്തെ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുള്ളത്. കൂടാതെ ഹാജരും എടുക്കില്ല. ഈമാസം 15മുതല്‍ 8,9 പ്ലസ് വണ്‍ ക്ലാസുകളും ആരംഭിക്കും. വാക്‌സിനെടുക്കാത്ത 2282 അധ്യാപകരോട് സ്‌കൂളിലേക്ക് വരരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :