സ്കൂള്‍ കായിക മേള; ഇരട്ടത്തിളക്കവുമായി വര്‍ഷ, എറണാകുളം മുന്നില്‍

തിരുവനന്തപുരം| VISHNU.NL| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (09:55 IST)
സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ പാലക്കാട് പറളി സ്കൂളിലെ എം.വി. വര്‍ഷയ്ക്ക് ഇരട്ട സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് സ്വര്‍ണം നേടിയത്. ഇന്നലെ 3,000 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണം നേടിയിരുന്നു.

മീറ്റിലെ ഏറ്റവും വേഗമേറിയ താരത്തെ ഇന്നറിയാം. മേളയിലെ ഏറ്റവും ആകര്‍ഷകമായ 100 മീറ്റര്‍ ഫൈനല്‍ ഉള്‍പ്പെടെ 22 ഫൈനലുകള്‍ നടക്കും. അതേ സമയം തുടക്കത്തില്‍ പാലക്കാട് മുന്നില്‍ നിന്നെങ്കിലും മേളയിലെ ഒന്നാം സ്ഥാ‍നം എറണാകുളം തിരിച്ചു പിടിച്ചു. 53പോയിന്റുമായി എറണാകുളം ജില്ലയാണ് മുന്നില്‍ 30 പോയിന്റുമായി പാലക്കാടും പോരാട്ടം തുടരുന്നു.

കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ്സാണ് 26 പോയിന്റുമായി സ്കൂള്‍ തലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 18 പോയിന്റുമായി പറളി എച്ച്എസ്സും 13 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ്സ് എച്ച്എസ്എസ്സും പിന്നാലെയുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :