എറണാകുളത്തെ താലൂക്ക്‌ ഓഫീസുകള്‍ ഇനി കാമറ നിരീക്ഷണത്തില്‍

കൊച്ചി| VISHNU.NL| Last Updated: വ്യാഴം, 9 ഒക്‌ടോബര്‍ 2014 (18:53 IST)

എറണാകുളം ജില്ലയിലെ എല്ലാ താലൂക്ക്‌ ഓഫീസുകളുടെയും പ്രവര്‍ത്തനം എറണാകുളം കളക്ടറുടെ നിരീക്ഷണ വലയത്തിലാക്കാനുള്ള സംവിധാനം ഒരുങ്ങുന്നു. കൊച്ചി, പറവൂര്‍‍, കണയന്നൂര്‍‍, ആലുവ, കുന്നത്തുനാട്‌, മൂവാറ്റുപുഴ, കോതമംഗലം, എന്നീ താലൂക്കുകളില്‍ രണ്ട്‌ ക്യാമറകള്‍ വീതം സ്ഥാപിക്കും.

പല താലൂക്ക്‌ ഓഫീസുകളിലും ഫയലുകളുടെ മെല്ലെപ്പോക്ക്‌ സംബന്ധിച്ച പരാതികള്‍ ഉയര്‍ന്ന അവസരത്തിലാണ്‌ ജില്ലാ ഭരണകൂടം ഇത്തരമൊരു നീക്കത്തിനു മുതിര്‍ന്നത്‌. ഓഫീസുകളില്‍ എത്തുന്ന ഓരോരുത്തര്‍ക്കും സേവനവും സുരക്ഷയും ഉറപ്പുവരുത്താനാണ്‌ ഈ നീക്കമെന്ന് കളക്ടര്‍ രാജമാണിക്യം പറഞ്ഞു.

ഇവയില്‍ പതിയുന്ന ദൃശ്യങ്ങള്‍ പത്ത്‌ ദിവസം വരെ സൂക്ഷിക്കും. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍റെ ഐ റ്റി ഡിവിഷനാണു ഇത്‌ നടപ്പാക്കുന്നത്‌. കൊച്ചി റിഫൈനറി ഇതിനായി ഇരുപത്‌ ലക്ഷം രൂപ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്‌.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :