കൊച്ചി|
Last Updated:
ചൊവ്വ, 12 ഓഗസ്റ്റ് 2014 (13:35 IST)
ബെന്നറ്റ് എബ്രാഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഐ വിവാദങ്ങള്‍ കൊഴുക്കുന്ന അവസരത്തില്‍ എറണാകുളത്ത് സിപിഐഎം സ്വതന്ത്രനായായി മത്സരിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എംഎം ലോറന്‍സ് രംഗത്ത്.
എറണാകുളത്ത് സിപിഐഎം സ്വതന്ത്രനായായി മത്സരിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസ്
സ്വതന്ത്രസ്ഥാനാര്‍ത്ഥിയാതിനുപിന്നില്‍ പല കഥകളുണ്ടെന്നും സ്ഥാനാര്‍ത്ഥിയായത് എങ്ങനെയാണെന്നത് ഇപ്പോഴും അവ്യക്തമാണെന്നുമാണ് എംഎം ലോറര്‍സ് പറഞ്ഞിരിക്കുന്നത്.
ക്രിസ്റ്റി ഫെര്‍ണാണ്ടസ് കമ്യൂണിസ്റ്റുകാരനല്ല. ക്രിസ്റ്റിക്ക് വേണ്ടി താനും തെരഞ്ഞെടുപ്പ് പ്രചരണത്തിനുണ്ടായിരുന്നു.പാര്‍ട്ടിക്കാരനാകുമ്പോള്‍ അതല്ലാതെ വേറെ വഴിയില്ല.ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വത്തവുമായി പല കഥകളും കേള്‍ക്കുന്നുണ്ട്. അതൊന്നും താന്‍ ഇപ്പോള്‍ പുറത്തു പറയുന്നില്ല. ജനങ്ങളുമായി സമ്പര്‍ക്കമുള്ളതും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു പരിചയുമുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് വേണ്ടത് ലോറന്‍സ് കൂട്ടിചേര്‍ത്തു.